ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം പതിപ്പിലെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ എഫ്സിക്ക് വിജയം.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയില്‍ ഇതാദ്യമായാണ് ചെന്നൈയിന് എഫ്സി നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും ചെന്നൈയില്‍ ്എഫ്സിക്ക് ഇവിടെ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കാനായില്ല.
തുടക്കത്തില്‍ ഹക്കുവിന്റെ സെല്‍ഫ് ഗോളില്‍ ലീഡ് നേടിയ ചെന്നൈയിന് എഫ്സി അഗസ്റ്റോയുടെ ഗോളില്‍ ലീഡ് ഉയര്‍ത്തി. 2-0. അവസാന നിമിഷങ്ങളില്‍ റാഫി മൂന്നാം ഗോളും നേടി ചെന്നൈയുടെ വിജയം ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: