ഹോം » കേരളം » 

സാമ്പത്തിക സംവരണത്തെ ന്യായീകരിച്ച് സിപിഎം

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത് പിന്നാക്ക, പട്ടിക വിഭാഗങ്ങളെ ഒരു തരത്തിലും ബാധിക്കാതെയാണെന്നും സര്‍ക്കാര്‍ നടപടി ചരിത്രപരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംവരണം അന്‍പത് ശതമാനത്തില്‍ കൂടാത്തതിനാല്‍ ഇത് ഭരണഘടനാ വിരുദ്ധവുമല്ല, പിന്നാക്ക, പട്ടികജാതി വിഭാഗങ്ങളുടെ സംവരണം 32 ശതമാനമായിരുന്നത് 40 ശതമാനമായി വര്‍ദ്ധിച്ചു. ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ല, അതിനാല്‍ സര്‍ക്കാര്‍ സര്‍വീസില്‍ സാമ്പത്തിക സംവരണം നല്‍കിയെന്ന വാദം തെറ്റാണ്.

ഈഴവ സമുദായത്തിന് സംവരണം കൂടുതല്‍ ലഭിച്ചപ്പോള്‍ അതിനെ എസ്എന്‍ഡിപി എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുകയെന്നത് ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കുക മാത്രമാണുണ്ടായത്.

Related News from Archive
Editor's Pick