ഹോം » കേരളം » 

അഖില കേസില്‍ ജഹാനെതിരെ എന്‍ഐഎ റിപ്പോര്‍ട്ട്

പ്രിന്റ്‌ എഡിഷന്‍  ·  November 24, 2017

 

ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി വിവാഹം കഴിച്ച ഷെഫിന്‍ ജഹാനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കണ്ടെത്തലുകള്‍. കേസ് 27ന് വീണ്ടും പരിഗണിക്കാനിരിക്കെ അഖില കേസിലെ ഭീകരബന്ധങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അഖിലയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയ എന്‍ഐഎ കൊച്ചി യൂണിറ്റ് ഇതടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസന്വേഷണത്തിന്റെ അവസ്ഥ അറിയിക്കുന്ന റിപ്പോര്‍ട്ടില്‍ ഷെഫിന്‍ ജഹാന്‍, പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവ് സൈനബ എന്നിവര്‍ക്കെതിരെയുള്ള കണ്ടെത്തലുകളുണ്ട്. സത്യസരണിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ടെന്നു സൂചന.

അഖിലയുടെ മൊഴി രേഖെപ്പടുത്തുന്നത് അടച്ചിട്ട മുറിയിലാകണമെന്ന അച്ഛന്‍ അശോകന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഇതില്‍ തീരുമാനമെടുത്ത ശേഷം മാത്രമേ അഖിലയുടെ മൊഴിയെടുക്കുന്നനടപടികളിലേക്ക് കടക്കൂയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയ തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷയുടെ അമ്മ ബിന്ദു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Related News from Archive
Editor's Pick