ഹോം » ഭാരതം » 

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം; ഒമ്പത് പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്
November 24, 2017

ലക്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി മൂന്ന് മരണം. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാന്ദാ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

വാസ്‌ക്കോഡഗാമ-പട്‌ന എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് മണിക്പൂര്‍ ജംഗ്ഷന് സമീപം പാളം തെറ്റിയത്. ഗോവയിലെ വാസ്‌ക്കോ ഡ ഗാമയില്‍ നിന്നും ബിഹാറിലെ പട്നയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാളത്തിനുണ്ടായ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Related News from Archive
Editor's Pick