ഹോം » കേരളം » 

മദ്യവുമായി ശബരിമല കയറാനെത്തിയ അന്യസംസ്ഥാനക്കാര്‍ പിടിയില്‍

വെബ് ഡെസ്‌ക്
November 24, 2017

ശബരിമല: വിദേശമദ്യവുമായി മല കയറാനെത്തിയ കര്‍ണാടക സ്വദേശികള്‍ പോലീസ് പിടിയില്‍.

പമ്പ ചാലക്കയത്താണ് ആറു കര്‍ണാടക സ്വദേശികള്‍ പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് അഞ്ചര ലിറ്റര്‍ വിദേശമദ്യം പിടികൂടി.

കൂടാതെ, ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് 300 കവര്‍ ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

Related News from Archive
Editor's Pick