ഹോം » ലോകം » 

റഷ്യയുടെ അനാവശ്യ ഇടപെടലുകൾ ഇനി നടപ്പില്ലെന്ന് ഫെയ്സ്ബുക്ക്

വെബ് ഡെസ്‌ക്
November 24, 2017

വാഷിങ്ടൺ: റഷ്യന്‍ ഇടപെടലുകളെ തടയാന്‍ പുതിയ സംവിധാനവുമായി ഫെയ്സ്ബുക്ക്. അമേരിക്കൻ ജനാധിപത്യത്തെ അധിക്ഷേപിക്കുന്ന ഇടപെടലുകളെ ചെറുക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പദ്ധതിയെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.

2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വഴി റഷ്യന്‍ ഏജന്‍സികള്‍ സ്വാധീനം ചെലുത്തിയ സംഭവത്തില്‍ ഫെയ്സ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനായി റഷ്യന്‍ ഏജന്‍സികള്‍ പ്രചരിപ്പിച്ച പ്രചാരണ സന്ദേശങ്ങളും പരസ്യങ്ങളും ഫെയ്സ്ബുക്കിന്റെ 12.6 കോടിയോളം ഉപഭോക്താക്കളിലേക്കെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താക്കള്‍ ഇടപെടുന്ന പേജുകള്‍ റഷ്യന്‍ പ്രചരണോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണോ എന്ന് കാണാന്‍ കഴിയുന്ന സംവിധാനമാണ് ഫെയ്സ്ബുക്ക് ഏര്‍പ്പെടുത്തുക. ഇതുവഴി ഉപഭോക്താക്കള്‍ ലൈക്ക് ചെയ്ത പേജുകള്‍ റഷ്യന്‍ പിന്തുണയോടെയുള്ളതാണോ എന്ന് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

ഈ വര്‍ഷം അവസാനത്തോടെ ഫെയ്സ്ബുക്ക് ഹെല്‍പ് സെന്ററില്‍ പുതിയ ടൂള്‍ ലഭ്യമാവുമെന്ന് ഫെയ്സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു.

Related News from Archive
Editor's Pick