കുട്ടനാട്: എസി റോഡില്‍ അപകട നിവാരണ പാക്കേജും നാലുവരി പാതയുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കണമെന്നു തെക്കേക്കര ജനകീയ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി നിവേദനം സമര്‍പ്പിക്കുമെന്നും അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.എസി റോഡില്‍ കഴിഞ്ഞ പതിനാലിനുണ്ടായ അപകടത്തില്‍ മരണമടഞ്ഞ കാല്നടയാത്രക്കാരന് മുരളികുമാറിനു യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സുദീപ് വി. നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. മോഹനകുമാര കൈമള്‍ അധ്യക്ഷത വഹിച്ചു. രാജു മണലയില്‍, ഉദയപ്പന്‍ കോമരത്തുപറമ്പ്, ശിവദാസ് കുട്ടിത്തറ, അഗസ്റ്റിന് ജോസഫ് മുടന്താഞ്ഞിലി, കെ.സി.മാത്യു കൂനന്തറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: