തുറവൂര്‍: തുറവൂര്‍ കവലയിലെ സിഗ്നല്‍ സംവിധാനം തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലാണ് ദേശിയപാത മീഡിയനില്‍ സ്ഥാപിച്ചിരുന്ന സിഗ്നല്‍ പോസ്റ്റ് നിലംപതിച്ചത്. കവലയില്‍ അപകടങ്ങള്‍ പതിവായതോടെ ഒന്നരപ്പതിറ്റാണ്ട് മുന്‍പാണ് മുന്‍ മന്ത്രി കെ.ആര് ഗൗരിയമ്മ മുന്‍കൈയ്യെടുത്ത് ഇവിടെ ലൈറ്റ് സ്ഥാപിച്ചത്. സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തന രഹിതമായതോടെ വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി പതിവായി. തുറവൂര്‍ മഹാക്ഷേത്രത്തിലെത്തുന്ന ഭക്തരും റോഡ് കടക്കാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കവലയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെ മീഡിയനില്‍ ഇരുഭാഗത്തും സ്ഥാപിച്ചിരുന്ന സൂചന വിളക്കുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് വാഹനമിടിച്ച് തകര്‍ന്നിരുന്നു. സിഗ്നല്‍ സംവിധാനവും സൂചനാ വിളക്കുകളും അടിയന്തമായി പുനസ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: