മുഹമ്മ: മണവും മധുരവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തിരുവിഴ ഗവ:എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ വിവിധയിനം പഴങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. ആപ്പിള്‍, ഓറഞ്ച്,മാതളം,മാങ്ങ,ഫാഷന്‍ഫ്രൂട്ട്,പൈനാപ്പള്‍, ഷമാം, തണ്ണിമത്തന്, പപ്പായ തുടങ്ങിയ വൈവിധ്യമാര്‍ന്ന പഴങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയത്. പഴങ്ങള്‍ പലതരം,പലവലിപ്പം,രുചി,നിറം,മണം എന്നിവ കണ്ടറിയാനും തൊട്ടറിയുവാനും രുചിച്ചറിയുവനുമുള്ള അവസരമാണ് ഒരുക്കിയത്. പ്രദര്‍ശനത്തിന് ശേഷം പഴങ്ങള്‍ കൊണ്ട് ഫ്രൂട്ട്സലാഡ് തയ്യാറാക്കി കുരുന്നുകള്‍ക്ക് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: