ചേര്‍ത്തല: പള്ളിപ്പുറം ഭാരതീയ ആത്മീയ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 26 ന് അഖില കേരള ഏകദിന അയ്യപ്പ സമീക്ഷ സംഘടിപ്പിക്കും. രാവിലെ 10.30 ന് തിരുനല്ലൂര്‍ ഗോവിന്ദപുരം ക്ഷേത്രാങ്കണത്തില്‍ മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് അദ്ധ്യക്ഷനാകും. ഡോ. മധു എന്‍. പോറ്റി അനുഗ്രഹ പ്രഭാഷണം നടത്തും. സത്യശീലന് സത്യാലയം ഗ്രന്ഥസമര്പ്പിക്കും. തിരക്കഥാകൃത്ത് രതീഷ് രവിയെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: