അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണമായ ‘മന്‍കീ ബാത്’ ഈ മാസം 26 ന് ഗുജറാത്തില്‍ അരക്ഷലം കേന്ദ്രങ്ങളില്‍ കേള്‍പ്പിക്കും. പ്രത്യേക സൗകര്യങ്ങള്‍ ഇതിനൊരുക്കും. അരലക്ഷം കേന്ദ്രങ്ങളില്‍ ചായകുടിച്ച് റേഡിയോ കേള്‍ക്കാം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവ ജനസംഘടന ഔദ്യോഗിക വെബ് സൈറ്റില്‍ മന്‍കീ ബാത്തിനെയും പ്രധാനമന്ത്രിയേയും പരിഹസിച്ച് പോസ്റ്റിട്ടിരുന്നു. വിവാദമായപ്പോള്‍ പിന്‍വലിച്ചു. ഇതിനെതിരേയുള്ള ഭാവാത്മക പ്രതികരണം കൂടിയാണ് ഇത്.
89 മണ്ഡലങ്ങളില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന ബൂത്തുകളിലെ ‘ചായ് പേ ചര്‍ച്ച’യുടെ പുതിയ എഡിഷന്റെ പേര് ”മന്‍കീ ബാത് -ചായ് കേ സാഥ്” എന്നാണ് പേരിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: