കണ്ണൂര്‍: കേരള സ്ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റി രൂപീകരണം ഇന്ന് കാലത്ത് പത്തരക്ക് കണ്ണൂര്‍ വ്യാപാരഭവനില്‍ നടക്കും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി കമ്മറ്റി രൂപീകരണം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് ഒമ്പതിന് തെക്കീബസാറിലെ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം കെഎസ്എംഎ സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കണ്ണോംപറമ്പില് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വ്യാപാരിഭവനില്‍ പ്രതിനിധി സമ്മേളനവും ജില്ലയിലെ മുതിര്‍ന്ന വ്യാപാരികളെ ആദരിക്കല്‍ ചടങ്ങും സംസ്ഥാന നേതാക്കന്മാര്ക്കുള്ള സ്വീകരണ ചടങ്ങും നടക്കും. രൂപീകരണ ദിവസം ജില്ലയിലെ മുഴുവന്‍ സ്ക്രാപ്പ് കടകള്‍ക്കും അവധിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.മുഹമ്മദ് ഹര്‍ഷാദ്, മുഹമ്മദ് റഫീഖ്, കെ.നിസാര്‍, സി.പി.ഉല്ലാസ്, ബഷീര്‍ പേരാവൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: