കണ്ണൂര്‍: കേരള ഇന്റര്‍ലോക്ക് ആന്റ് ടൈല്‍സ് മാനുഫാക്ചേര്‍സ് (കിത്മ) ജില്ലാ കണ്വെന്ഷന് 26ന് നടക്കും. പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ഉച്ചക്ക് രണ്ടിന് ഡിവൈഎസ്പി പി.പി.സദാനന്ദന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. പരിഷ്ക്കരിച്ച നികുതി സമ്പ്രദായം ഇന്റര്‍ലോക്ക് നിര്‍മാണ രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സുജിന്‍, കെ.പി.രമേശന്, മുഹമ്മദ് വാസില്‍, ടി.പി.ബഷീര്‍, എന്‍.ടി.സനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: