ഹോം » ഭാരതം » 

തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കണം

വെബ് ഡെസ്‌ക്
November 24, 2017

ചെന്നൈ: തമിഴ് മീഡിയത്തില്‍ പഠിച്ചവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ഇരുപത് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സംവരണം സംബന്ധിച്ച്‌ 2010ല്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കണമെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ ജോലികളില്‍ തമിഴില്‍ പഠിച്ചവര്‍ക്ക് സംവരണം ഉറപ്പാക്കുന്നില്ലെന്ന് കാണിച്ച്‌ തിരുവണ്ണാമലൈ സ്വദേശി സെന്തില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പോളിടെക്നിക്കില്‍ അധ്യാപക നിയമനത്തിനായി ചെന്നപ്പോള്‍, സംവരണം അട്ടിമറിച്ചുവെന്നു കാണിച്ചാണ് സെന്തില്‍ കോടതിയെ സമീപിച്ചത്.

Related News from Archive
Editor's Pick