ഹോം » ഭാരതം » 

പദ്മാവതി: പ്രതിഷേധം പുതിയ തലത്തില്‍; യുവാവിന്റെ ജഡം കണ്ടെത്തി

വെബ് ഡെസ്‌ക്
November 24, 2017

ന്യൂദല്‍ഹി: പദ്മാവതിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്നു. രോഷം പുതിയ തലത്തിലേക്ക് തിരിഞ്ഞു. രാജസ്ഥാനിലെ ജയ്പൂരില്‍ നഹര്‍ഗഢ് കോട്ടയില്‍ ചിത്രത്തിനെതിരെ പ്രതിഷേധക്കുറിപ്പെഴുതി വച്ചതിനു സമീപം ചേതന്‍ സൈനി( 40) എന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കെണ്ടത്തി.

പദ്മാവതീ, ഞങ്ങള്‍ കോലം തൂക്കാറില്ല. പദ്മാവതിക്കു വേണ്ടി പ്രതിഷേധിക്കുക എന്ന് കല്ലുകൊണ്ട് കോട്ടയുടെ വശത്ത് എഴുതിവച്ചിരുന്നു. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഈ സംഭവവവുമായി ബന്ധമില്ലെന്ന് രജപുത്ര യുവാക്കളുടെ കര്‍ണ്ണി സേന അറിയിച്ചിട്ടുണ്ട്. തന്റെ സഹോദരന്‍ ജീവനൊടുക്കില്ലെന്നും ഇത് കൊലപാതകമാണെന്നും ചേതന്റെ സഹോദരന്‍ പറയുന്നു.

പദ്മാവതി റിലീസ് ചെയ്യുന്നത് മധ്യപ്രദേശിലും ഗുജറാത്തിലും വിലക്കിയിട്ടുണ്ട്. സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി ചരിത്രം വളച്ചൊടിക്കുകയാണെന്നും രജപുത്രരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയാണെന്നും രജപുത്ര സംഘടനകള്‍ പറയുന്നു.
രജപുത്രരുടെ സംഘടനയായ കര്‍ണ്ണിസേനയും വിവിധ ഹിന്ദുസംഘടനകളും പ്രതിഷേധവുമായി രംഗത്തുള്ളത്.

ഡിസംബര്‍ ഒന്നിന് റിലീസിനൊരുങ്ങിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരിക്കുകയാണ്. അതിനിടെ റിലീസിങ്ങ് തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി തള്ളിയത്.

Related News from Archive
Editor's Pick