ഹൈദരാബാദ്: തെലങ്കാനയില്‍ വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനം പറത്തിയിരുന്ന വനിതാ പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങുന്നതിനു മുമ്പ് പൈലറ്റ് ചാടി ഇറങ്ങുകയായിരുന്നു. നിസാരപരിക്കുകളോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സിദിപെട്ട് ജില്ലയിലായിരുന്നു സംഭവം. മെച്ചല്‍ ജില്ലയിലെ ഹകിംപെട്ട് വ്യോമസേന താവളത്തില്‍നിന്നും പുറപ്പെട്ട വ്യോമസേനയുടെ കിരണ്‍ പരിശീലന വിമാനമാണ് അപകടത്തില്‍പെട്ടത്. വ്യോമതാവളത്തില്‍നിന്നും പറന്നുപൊങ്ങിയ ഉടനെയായിരുന്നു അപകടം. സംഭവത്തില്‍ വ്യോമസേന അന്വേണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: