പാനൂര്‍: ഗുരുസന്നിധിയുടെ 36-ാം വാര്‍ഷിക മഹോത്സവം 25, 26, 27 തീയതികളില്‍ നടക്കും വാര്‍ഷികോത്സവ ദിവസം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സച്ചിദാനന്ദ സ്വാമികള്‍ നടത്തുന്ന ദിവ്യപ്രബോധനവും ധ്യാനവും ഉണ്ടാകും. ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും തത്വദര്‍ശനവും ശാസ്ത്രീയമായി പഠിച്ചറിയുന്നതിനുള്ള ആത്മീയ ദിവ്യയജ്ഞത്തില്‍ വിവിധ വിഷയങ്ങളില്‍ ദിവ്യപ്രബോധനം, സമൂഹപ്രാര്‍ഥന, ധ്യാനം, സര്‍വ്വൈശ്വര്യപൂജ, സമൂഹ അര്‍ച്ചന, ഗുരുപൂജ എന്നിവ നടത്തും.
പറവൂര്‍ രാകേഷ് തന്ത്രികള്‍ വാര്ഷികോത്സവവിശേഷാല് പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും 25 ന് തായമ്പക, വിശേഷാല്‍ പൂജ, 6.15 ന് കൊടിയേറ്റം, രാത്രി ഏഴു മണിക്ക് പ്രാദേശിക കലാപ്രതിഭകളുടെ കലാവിരുന്ന് നാട്ടരങ്ങ് അവതരിപ്പിക്കും 26 ന് ഉഷസ്സിന് ഗണപതി ഹോമം, ഗുരുപൂജ, വൈകീട്ട് ഭഗവതിസേവ 7 മണിക്ക് സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 8 മണിക്ക് ദൃശ്യവിസ്മയം അരങ്ങേറും. 27 ന് വിവിധ പൂജകള്‍, രാത്രി 7 മണിക്ക് നാടകം എന്നിവയും നടക്കും. തുടര്‍ന്ന് കൊടിയിറക്കം.
വാര്‍ത്താ സമ്മേളനത്തില്‍ വാര്‍ഷികോത്സവ കമ്മിറ്റി ചെര്‍മാന്‍ വി.പി.ബാലന് മാസ്റ്റര്‍ ഗുരുസന്നിധി പ്രസിഡണ്ട് കെ.ടി.ശ്രീധരന് സെക്രട്ടറി കെ.പ്രകാശന് കോര്‍ഡിനേറ്റര്‍ ടി.മുകുന്ദന് കണ്‍വീനര്‍ ശശീന്ദ്രന് പാട്യം എസ്എന്‍ഡിപി യോഗം ഡയരക്ടര്‍ കെ.കെ.സജീവന് ഗുരുസന്നിധി ഡയരക്ടര്‍ സി.കെ.രവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: