ഹോം » ലോകം » 

സൗദിയുമായി രഹസ്യമായി ബന്ധപ്പെട്ടിരുന്നതായി ഇസ്രായേല്‍

വെബ് ഡെസ്‌ക്
November 24, 2017

ജെറുസലേം: ഇറാന്‍ വിഷയവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയുമായി രഹസ്യമായി ബന്ധപ്പെട്ടിരുന്നതായി ഇസ്രായേല്‍ കാബിനറ്റ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇസ്രായേല്‍ ഊര്‍ജ്ജമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് പെട്ടെന്നൊരു പ്രതികരണത്തിന് സൗദി അറേബ്യ തയ്യാറായിട്ടില്ല.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇത് സംബന്ധിച്ച് ഉടന്‍ പ്രതികരിക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

മധ്യ കിഴക്കന്‍ രാജ്യങ്ങളുടെ പ്രധാന ഭീഷണി ഇറാനാണെന്ന വീക്ഷണമാണ് സൗദിക്കും ഇസ്രായേലിനുമുള്ളത്. ഇറാനും സൗദിയും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടര്‍ന്നാണ് ഇസ്രായേലുമായുള്ള ബന്ധത്തിന് സൗദി മുതിര്‍ന്നത്.

Related News from Archive
Editor's Pick