ന്യൂദല്‍ഹി: തമിഴ്നാട്ടിലെ ഡോ. രാധാകൃഷ്ണ നഗര്‍ (ആര്‍കെ നഗര്‍) നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നേരത്തെ ഏപ്രില്‍ 12ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വോട്ടര്‍മാര്‍ക്ക് വ്യാപകമായി എഐഎഡിഎംകെ ദിനകരന് പക്ഷം കൈക്കൂലി നല്‍കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു.
എഐഎഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഔദ്യാഗിക പക്ഷമായ മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വം വിഭാഗത്തിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: