ഹോം » കൗതുകച്ചെപ്പ് » 

അവള്‍ മാന്‍കുഞ്ഞിനെ പാലൂട്ടി…താരാട്ടി

പ്രിന്റ്‌ എഡിഷന്‍  ·  November 25, 2017

രാജസ്ഥാന്‍: ഇത് സിനിമയോ നാടകമോ അല്ല, യാഥാര്‍ഥ്യമാണ്. സ്വന്തം കുഞ്ഞിനെപ്പോലെ കരുതി മാന്‍കുഞ്ഞിനെ പാലൂട്ടിയ ഈ രാജസ്ഥാന്‍ യുവതി ആരെയും അത്ഭുതപ്പെടുത്തും.
പ്രശസ്ത പാചകവിദഗ്ധനും എഴുത്തുകാരനുമായ വികാസ് ഖന്നയാണ് മാന്‍കുഞ്ഞിനെ പാലൂട്ടുന്ന യുവതിയുടെ ഫോട്ടോ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്.

‘മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തരമായ രൂപം അനുകമ്പയാണ്്’എന്ന അടിക്കുറിപ്പോടെ പേര് പരാമര്‍ശിക്കാതെ പോസ്റ്റ് ചെയ്ത യുവതിയുടെ ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് രാജസ്ഥാനില്‍വെച്ച് വികാസ് ഇവരെ കാണുന്നത്.ബിഷ്‌നോയ് വിഭാഗക്കാരുടെ ഗ്രാമത്തിലാണ് സംഭവം. പരുക്കേറ്റതും അമ്മ ഉപേക്ഷിച്ചതുമായ മാന്‍ കുഞ്ഞുങ്ങളെ ഇതിനുമുമ്പും പരിചരിക്കുകയും അഭയം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കണമെന്ന ഉറച്ച വിശ്വാസമുള്ളവരാണ് ബിഷ്‌നോയ് സമുദായക്കാര്‍. മരങ്ങള്‍ വെട്ടിമുറിക്കുന്നതിനെതിരെ ഉയര്‍ന്ന ‘ചിപ്‌കോ സമരം’ ഇവരുടെ പ്രചോദനത്താല്‍ വളര്‍ന്നതാണ്.’ഹൈയസ്റ്റ് റെസ്‌പെക്ട്’ ആന്‍ഡ് ‘ബിലൗഡ് ഇന്ത്യ’ എന്ന ഹാഷ് ടാഗില്‍ പ്രചരിക്കുന്ന ഈ ചിത്രത്തിന് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.

Related News from Archive
Editor's Pick