മാനന്തവാടി: ആശൈകണ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി അറസ്റ്റില്‍. ആശൈ കണ്ണന്റെ ഇളയ മകന് ജയപാണ്ടി(19) ആണ് അറസ്റ്റിലായത്.കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെങ്കിലും കൊലപാതകത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. നേരത്തെ ഈ കേസില്‍ മകന് അരുണ്‍ പാണ്ടിയും സുഹൃത്ത് അര്‍ജുനും അറസ്റ്റിലായിരുന്നു.
നവംബര്‍ 15 നാണ് തോണിച്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ തോണിച്ചാലില്‍ വാടകക്ക് താമസിക്കുന്ന ആശൈ കണ്ണനാണന്ന് കണ്ടെത്തി.ഈ കേസില്‍ മകന് അരുണ്‍ പാണ്ടി സുഹൃത്ത് അര്ജുന് തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: