ഇരുമ്പൂന്നിക്കര: തടി കയറ്റിവന്ന പിക്കപ്പ്ലോറി ഇടിച്ച് തീര്‍ത്ഥാടക വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ വൈകുന്നേരം 5 മണിയോടെ ഇരുമ്പൂന്നിക്കരക്ക് സമീപത്തായിരുന്നു അപകടം. ലോഡുമായി വന്ന പിക്കപ്പ് ലോറി കയറ്റത്തില്‍ പുറകോട്ട് വരുന്നതിനിടെ പുറകിലുണ്ടായിരുന്ന തീര്‍ത്ഥാടക വാഹനത്തിന്റെ മുന്‍വശത്തെ ഇടിക്കുകയായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എരുമേലി എസ് ഐ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: