കറുകച്ചാല്‍: ജില്ലാ കേരളോത്സവം ഇന്നും നാളെയും നെടുംകുന്നത്ത് നടക്കും. കലോത്സവങ്ങളുടെ പ്രധാന വേദിയായ നെടുംകുന്നം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്ക്കൂളില്‍ ഇന്ന് രാവിലെ 9ന് കലാമത്സരങ്ങള്‍ ആരംഭിക്കും. ഡോ. എന്‍ ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധക്ഷനാകും. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശശികലാ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജി. പാലയ്ക്കലോടി ആമുഖ പ്രഭാഷണം നടത്തും.
ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ പങ്കെടുക്കും. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും ആറു നഗരസഭകളില്‍ നിന്നുമായി ആയിരത്തിലധികം പേരാണ് കലാകായിക മത്സരത്തില്‍ പങ്കെടുക്കുന്നത്. പഞ്ചായത്തു തലത്തിലും ബ്ലോക്ക് തലത്തിലും വിജയം നേടിയവരാണ് ജില്ലാ തലത്തിലേക്ക് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: