വൈക്കം: സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനായി അഖിലയുടെ ദല്‍ഹി യാത്ര വിമാനത്തിലായിരിക്കും. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും സുരക്ഷ ഒരുക്കുന്നത്. ഇന്ന് വൈകിട്ട് ആറരയുടെ വിമാനത്തില്‍ യാത്ര തിരിക്കുമെന്നാണ് വിവരം. അഖിലയ്ക്കൊപ്പം അച്ഛനും അമ്മയും സുരക്ഷാ ഉദ്യോഗസ്ഥനും ഉണ്ടാകും.
അഖിലയ്ക്ക് പറയാനുള്ളത് കേള്‍ക്കുന്നതിന് 27ന് വൈകിട്ട് 3ന് മുമ്പായി ഹാജരാക്കാന്‍ സുപ്രീം കോടതി അച്ഛന് അശോകന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 27ന് വീണ്ടും കേസ് കോടതി പരിഗണിക്കാനിരിക്കെ അഖില കേസിലെ എന്‍ഐഎയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അഖിലയുടെ വീട്ടിലെത്തി എന്‍ഐഎ മൊഴി എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: