പയ്യാവൂര്‍: എന്‍സിസി ദിനത്തോടനുബന്ധിച്ചു ചെമ്പേരി നിര്‍മല ഹയര്‍ സെക്കണ്ടറി സ്കൂളിലെ കേഡറ്റുകള്‍ ചെമ്പേരിയിലുള്ള കരുണാലയം വൃദ്ധസദനം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പിച്ചും മധുരപലഹാരം വിതരണം ചെയ്തും കേഡറ്റുകള്‍ ദിനാചരണം അവിസ്മരണീയമാക്കി. 32 കേരള ബറ്റാലിയന് ഓഫീസര്‍ ലഫ്.കേണല്‍ പി.പി.ദാമോദരന്‍ എന്‍സിസി ദിനാചരണം ഉദ്ഘാടനം ചെയ്തു. സുബേദാര്‍ മേജര്‍ രഞ്ജിത്ത്, കരുണാലയം ഡയറക്ടര്‍ റവ.ഫാ. ഫിലിപ്പ് കവിയില്‍, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സിസ്റ്റര്‍ എ.എല്‍.ആഗ്നസ്, എന്‍സിസി ഓഫീസര്‍ സോണി മാത്യു, കേഡറ്റ് അമേയ വിനു എന്നിവര്‍ സംസാരിച്ചു. കേഡറ്റുകള്‍ സമാഹരിച്ച സ്നേഹോപഹാരം ലഫ്. കേണല്‍ കരുണാലയം ഡയറക്ടര്‍ക്ക് കൈമാറി. അധ്യാപകരായ ജ്യോതിരാജ് തോമസ്, ഷിന്റെ മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: