കണ്ണൂര്‍: പട്ടാപ്പകല്‍ നഗരത്തില്‍ പിടിച്ചുപറി. രാവിലെ 10 മണിയോടെ താലൂക്ക് ഓഫീസ് ബസ് സ്റ്റോപ്പിലാണ് വയോധികയുടെ സ്വര്‍ണമാല യുവതി പിടിച്ചുപറിച്ചത്. ചാലാട് സ്വദേശിനിയായ രതി കെഎസ്ആര്‍ടിസി. ബസില്‍ അഴീക്കലില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു. ബസ്സിറങ്ങവെയായിരുന്നു സംഭവം. ആന്ധ്രക്കാരിയായ യുവതിയാണ് മാല പിടിച്ചുപറിച്ചത്. വൃദ്ധയായ രതി ബുദ്ധിമുട്ടി ബസ്സിറങ്ങുകയായിരുന്നു. യാത്രക്കാരും നാട്ടുകാരും യുവതിയെ പിടികൂടി. ടൗണ്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: