ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.
രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്. അധ്യാപിക വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം. മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നു. നാലു വിദ്യാര്‍ഥികളും വെള്ളിാഴ്ച ക്ലാസില്‍ ഹാജരായിരുന്നില്ല.
മൂന്നു വിദ്യാര്‍ഥികളുടെ മൃതദേഹം സമീപത്തുള്ള 65 അടി ആഴത്തിലുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മോനീഷ എന്ന വിദ്യാര്‍ഥിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: