രാജ്കോട്ട്: ഗുജറാത്തിനെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തേരോട്ടം. മോദി പങ്കെടുക്കുന്ന ബിജെപിയുടെ നിയമസഭാ തെരെഞ്ഞടുപ്പ് പ്രചാരണ റാലികളില്‍ ആദ്യത്തേത് ഇന്നലെ രാജ്കോട്ടില്‍ നടന്നു. 35 മഹാറാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
രാജ്കോട്ടില്‍ ജനലക്ഷങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ മോചനം കോണ്‍ഗ്രസ് ആഘോഷിക്കുന്നുവെന്ന് മോദി ആരോപിച്ചു. ലക്ഷര്‍ ഇ തൊയ്ബ ഭീകരനായ സെയ്ദിനെ പാക്കിസ്ഥാന് കോടതി മോചിപ്പിച്ചത് കോണ്‍ഗ്രസ് ആഘോഷിക്കുന്നു. നമ്മുടെ സൈന്യം നടത്തുന്ന സര്‍ജിക്കല്‍ സ്ട്രൈക്കില്‍ അവര്‍ക്ക് വിശ്വാസമില്ല. എന്നാല്‍, ചൈനീസ് അംബാസഡര്‍ പറയുന്നതില്‍ അവര്‍ക്ക് വിശ്വാസമാണ്, പ്രധാനമന്ത്രി പറഞ്ഞു.
സെയ്ദ് ആസൂത്രണം ചെയ്ത മുംബൈ ഭീകരാക്രമണം നേരിടുന്നതില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മോദി ആരോപിച്ചു. സെയ്ദിന്റെ മോചനം പ്രധാനമന്ത്രിയുടെ പരാജയമാണ് കാണിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: