ഹോം » കൗതുകച്ചെപ്പ് » 

ആ കഴുതകള്‍ ‘ജയില്‍മോചിത’രായി

വെബ് ഡെസ്‌ക്
November 28, 2017

 യുപിയിലെ ഒറായ് ജയില്‍വളപ്പില്‍നിന്ന് പുറത്തുവന്ന കഴുതകള്‍

ഒറായ് (യുപി) : ജയില്‍വളപ്പിലെ തോട്ടം നശിപ്പിച്ചതിന് ജയിലിലായ എട്ടു കഴുതകള്‍ മൂന്നാം നാള്‍ ‘മോചിത’രായി. അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്. കഴുതകള്‍ക്കല്ല, അവയെ ഇഷ്ടാനുസരണം മേയാന്‍ അഴിച്ചുവിട്ട ഉടകള്‍ക്കുള്ള താക്കീതായിരുന്നുശിക്ഷയെന്ന് ഒറായ് ജില്ലാ ജയില്‍ അധികൃതര്‍ പറഞ്ഞു.

സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം ജയില്‍വളപ്പില്‍ പൂന്തോട്ടം വളര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് ദല്‍ഹി, ആഗ്ര എന്നിവിടവങ്ങളില്‍നിന്ന് ചില പ്രത്യേക ചെടികള്‍ കൊണ്ടുവന്നു. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്കുള്ളില്‍ പശു, ആട്, കഴുത, കുരങ്ങ് തുടങ്ങിയ മൃഗങ്ങള്‍ നശിപ്പിച്ചു. ഇവയില്‍ ആടിനെയും  പശുവിനെയും ഉടമകളെ കണ്ടുപിടിച്ചു കൊടുക്കാനായി. എന്നാല്‍ കഴുതകളുടെ ഉടമകളെ കണ്‌ടെത്താനായില്ല. അതിനാല്‍ ഇവയെ ജയില്‍ വളപ്പില്‍ പ്രത്യേക മുറിയില്‍ സംരക്ഷിക്കുകയായിരുന്നുവെന്ന് ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ്മ പറഞ്ഞു.
വളര്‍ത്തു മൃഗങ്ങളെ അന്യര്‍ക്ക് ശല്യമാകും വിധം അഴിച്ചു വിടരരുതെന്ന് ഉടമകളെ അറിയിച്ചതായി സൂപ്രണ്ട് പറഞ്ഞു. കഴുതകളെ പഴയ കെട്ടിടത്തിലാണ് പാര്‍പ്പിച്ചത്. അവയ്ക്ക് പുല്ലും വൈക്കോലും മറ്റും നല്‍കുകയും ചെയ്തു. ഉടമ കമലേഷ് കുമാര്‍ ക്ഷമാപണം എഴുതി നല്‍കിയശേഷമാണ് കഴുതകളെ കൈമാറിയത്.
Related News from Archive
Editor's Pick