ഗാന്ധിനഗര്‍: ബിജെപി 150ല്‍ കുറയാത്ത സീറ്റുകളില്‍ വിജയം കൈവരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സീ ന്യൂസിന്റെ തെരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയായ ‘ഗെയിം ഓഫ് ഗുജറാത്തില്‍’ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 തെരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്‍കൂട്ടി പറഞ്ഞത് പോലെ ബിജെപി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. മോദിജി പ്രധാനമന്ത്രിയുമായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉടനീളം നിരവധി തെരഞ്ഞെടുപ്പുകള്‍ നടന്നു. അതില്‍ ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളും ബിജെപിക്ക് അനുകൂലമായി. വിജയ പരമ്പര തുടരുമെന്നും 150ല്‍ കുറയാത്ത സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും ഷാ വ്യക്തമാക്കി.
ബിജെപിയുടെ മാത്രം വിജയമല്ലിതെന്നും ഗുജറാത്തിലെ ജനങ്ങളുടേയും അവര്‍ക്ക് മോദിജിയോടുള്ള ഇഷ്ടത്തിന്റേയും വിജയം കൂടിയാണിതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: