ഹോം » കുമ്മനം പറയുന്നു » 

ശബരിമല വികസനത്തിന് തടസം വകുപ്പുകളുടെ ശീതസമരം

പ്രിന്റ്‌ എഡിഷന്‍  ·  November 29, 2017

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സന്നിധാനത്ത് ദര്‍ശനം നടത്തുന്നു

ശബരിമല: വകുപ്പുകള്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം ശബരിമല വികസനത്തിന് വിലങ്ങുതടിയാകുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേന്ദ്രം 98 കോടി രൂപയുടെ വികസന പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിന്റെ ഭാഗമായി 18 മാസം മുമ്പ് കേന്ദ്രം നല്‍കിയ 20 കോടിരൂപ വിനിയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ശബരിമല ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വംബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കങ്ങളാണ് അടിസ്ഥാന സൗകര്യ വികസനത്തിന് തടസം നില്‍ക്കുന്നത്. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടമായതാണ് ഇതിന് കാരണം. പ്രധാന പാതകളില്‍ ഓരോ 50 കിലോമീറ്ററലും 140 കോടി രൂപയുടെ കേന്ദ്രഫണ്ട് ഉപയോഗിച്ച് ഇടത്താവളങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് കേന്ദ്രനിര്‍ദേശം ലഭിച്ചിട്ടുണ്ട്. എട്ട് ഇടത്താവളങ്ങള്‍ കണ്ടെത്തി സര്‍വ്വേ പൂര്‍ത്തിയാക്കിയതായും അടുത്ത സീസണില്‍ പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick