ഹോം » പ്രാദേശികം » കോഴിക്കോട് » 

ഹെഡ്‌പോസ്റ്റോഫീസ് അക്രമം ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റിനടക്കം പിഴശിക്ഷ

December 1, 2017

വടകര:പോസ്റ്റ് ഓഫീസ് പിക്കറ്റിങ്ങിനിടയില്‍ അക്രമം നടത്തിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് അടക്കം 12 നേതാക്കള്‍ക്ക് പിഴ ശിക്ഷ വിധിച്ചു.
ഡി.വൈ.എഫ്.ഐ.അഖിലേന്ത്യ പ്രസിഡണ്ട് കോഴിക്കോട് കോട്ടൂളി പുതുക്കുടി പറമ്പില്‍ മുഹമ്മദ് റിയാസ്(38),കായക്കൊടി മാണിക്കോത്ത് കുന്നുമ്മല്‍ കെ.എം.ശശി(43),വടകര കീഴല്‍ പറയര്‍ കണ്ടി അശോകന്‍(43),വടകര കരിമ്പനപ്പാലം സഫ്ദര്‍ ഹൗസില്‍ പ്രജിത്ത്(41),ചോമ്പാല നീലംകണ്ടിയില്‍ കെ.ഷാജി(41),കാവിലുംപാറ കുണ്ടുതോട് അഞ്ചപ്പുരയില്‍ റഷീദ് കുന്നുമ്മല്‍(40),തുണേരി ഇരിങ്ങണ്ണൂര്‍ തയ്യുള്ളതില്‍ അനില്‍(45),മന്തരത്തുര്‍ കിഴക്കേ കുറ്റിയില്‍ കെ.കെ.പ്രദീപന്‍(43),മണിയൂര്‍ പാലയാട് നട കോറോത്ത് മീത്തല്‍ കെ.എം.മനോജന്‍(43),വള്ള്യാട് പുനത്തും താഴ കുനിയില്‍ പി.ടി.കെ.രാജീവന്‍(38),മയ്യന്നൂര്‍ തവര പറമ്പത്ത് അഖിലേഷ്(36),വടകര ചോളംവയലില്‍ നടക്കല്‍ സജിത്ത് കുമാര്‍(41)എന്നിവര്‍ക്കാണ് 1,26,190 രൂപ പിഴയടക്കാന്‍ വടകര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് എം.വി.രാജകുമാര ഉത്തരവിട്ടത്.
2011 ജനുവരി 19 നാണ് കേസിനാസ്പദമായ സംഭവം.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വടകര ഹെഡ് പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്ത പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകളും,വാതില്‍,ഫോണ്‍, കിയോസ്‌ക്, കമ്പ്യൂട്ടര്‍ മുതലായ ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയും, മുറ്റത്ത് നിരത്തിയ പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്ത കേസ്സിലാണ് പിഴ അടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. അന്ന് മുതലുള്ള 18 ശതമാനം പലിശ സഹിതം പിഴ അടക്കണം.
വടകര സബ് കോടതിയുടെ വിധി മേല്‍ കോടതി ശരി വെക്കുകയായിരുന്നു.സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ:എം.രാജേഷ് ഹാജരായി.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick