ഹോം » പ്രാദേശികം » കോഴിക്കോട് » 

രണ്ടാമത്തെ വീടും നിര്‍മ്മിച്ചു നല്‍കി സേവന പ്രവര്‍ത്ത രംഗത്ത് കൊളത്തൂര്‍ അദൈ്വതാശ്രമം മാതൃകയാകുന്നു

December 1, 2017

ബാലുശ്ശേരി: അന്തിയുറങ്ങാന്‍ ഒരു കൊച്ചുവീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാ ന്‍ കഴിയാത്തവര്‍ക്ക് അനുഗ്രഹമാവുകയാണ് കൊളത്തൂര്‍ അദൈ്വതാശ്രമം.
സാങ്കേതിക കാരണങ്ങളാല്‍ സര്‍ക്കാറില്‍ നിന്നുള്ള ധന സഹായം പോലും ലഭിക്കാത്തവര്‍ക്ക് ഇതു തുണയാവുന്നു. ഇവിടെയാണ് കൊളത്തൂര്‍ അദൈ്വതാശ്രമത്തിന്റെ പ്രവര്‍ത്തനം മാതൃകയാകുന്നത്. അദൈ്വതാശ്രമം രജതജയന്തി സമാചരണത്തിന്റെ ഭാഗമായി ആശ്രമം മുന്നോട്ട് വെച്ച മംഗളാലയം സേവാപദ്ധതിയില്‍ കൊളത്തൂര്‍ പ്രദേശത്ത് അഞ്ച് പുതിയ വീടുകള്‍ നിര്‍മ്മിക്കാനും ഏഴ് വീടുകള്‍ പുനര്‍ നിര്‍മ്മാണം നടത്താനുമുള്ള മഹാ ദൗത്യമാണ് ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തിട്ടുളളത്.
ഇതില്‍ എളവനപ്പുറത്ത് മീത്തല്‍ പത്മനാഭന് വേണ്ടി പുതുതായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം സ്വാമി ചിദാനന്ദപുരി നിര്‍വ്വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ സി ശ്രീകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്വാമിനി ശിവാനന്ദപുരി അധ്യക്ഷതവഹിച്ചു. വി.ജി ചീക്കിലോട്, കെ രവിശങ്കര്‍, പ്രേംനാഥ് മംഗലശ്ശേരി, എന്നിവര്‍ സംസാരിച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick