ഹോം » പ്രാദേശികം » മലപ്പുറം » 

ദീപപ്രഭയില്‍ നാടെങ്ങും തൃക്കാര്‍ത്തിക ഉത്സവം

December 3, 2017

മലപ്പുറം: സര്‍വ്വാഭീഷ്ടപ്രദായിനിയായ ദേവിയുടെ തിരുനാളായ കാര്‍ത്തിക ദിനത്തില്‍ ക്ഷേത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ചെട്ടിപ്പടി കാരക്കുളങ്ങര വാരിയത്ത് ശ്രീദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക വിളക്ക് മഹോല്‍സവം സമാപിച്ചു.
കാര്‍ത്തിക നാളായ ഇന്നലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ ഗണപതി അഷ്ടോത്തര നാമജപം, ഗായത്രി മന്ത്രജപം, ലളിതാസഹസ്രനാമ പാരായണം, വേദപാരായണം, സര്‍വൈശ്വര്യ അര്‍ച്ചന, തുടങ്ങിയ വിശേഷാല്‍ പരിപാടികളും വൈകിട്ട് ദീപാരാധനക്ക് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക ഉത്സവത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നിന് നടതുറക്കലും ലക്ഷം തൃക്കാര്‍ത്തിക ദീപ പ്രോജ്വലനവും. 10 മുതല്‍ പിറന്നാള്‍ സദ്യ. ഉച്ചയ്ക്ക് രണ്ടിന് മുട്ടറുക്കല്‍ എന്നിവയും നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രഥമ തൃക്കാര്‍ത്തിക പുരസ്‌കാരം ഡോ.പി.കെ.വാര്യര്‍ക്ക് സമ്മാനിച്ചു.
ഐക്കരപ്പടി വെണ്ണായൂര്‍ ശ്രീഷാരിക്കാവ് ദേവീക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് പൊങ്കാല സമര്‍പ്പണവും കാര്‍ത്തിക ദീപപ്രദക്ഷിണവും നടന്നു.
താനൂര്‍ അമൃതാനന്ദമയി മഠത്തില്‍ കാര്‍ത്തികാഘോഷത്തിന്റെ ഭാഗമായി നടന്ന പൊങ്കാല സമര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

മലപ്പുറം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick