ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ ആറു പേര് മരിച്ചു. 13 പേര്‍ക്കു പരുക്കേറ്റു.
നങ്കര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദ് നഗരത്തിലാണ് സ്ഫോടനം. പ്രസിഡന്റ് അഷ്റഫ് ഗനിക്കു പിന്തുണ പ്രഖ്യാപിച്ചു റാലി നടത്തിയ ജനക്കൂട്ടത്തിനിടയിലേക്കു മോട്ടോര്‍സൈക്കിള്‍ ഓടിച്ചുവന്ന ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു.
ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും നല്ല സ്വാധീനമുള്ള മേഖലയാണ് നങ്കര്‍ഹാര്‍ പ്രവിശ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: