ഹോം » കൗതുകച്ചെപ്പ് » 

ഏമാന്റെ ഡാൻസ് കലക്കി; ഇനി നടപടി ഉറപ്പ്

വെബ് ഡെസ്‌ക്
December 4, 2017

കൊല്‍ക്കത്ത: പോലീസ് സ്റ്റേഷനില്‍ യൂണിഫോം ധരിച്ച്‌ എസ് ഐയുടെ കിടിലൻ ഡാൻസ് വൈറലാകുന്നു. കൊല്‍ക്കത്തയില്‍ ഹിരാപൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ കൃഷ്ണസദന്‍ മൊണ്ടലാണ് പാട്ടിനൊത്ത് നൃത്തം ചെയ്തത്. എന്തായാലും ഡാൻസ് അടിപൊളിയാണെങ്കിലും പുറകെ നിയമ നടപടികളും ഉടൻ തന്നെയെത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് വീഡിയോ പുറത്തുവിട്ടത്.

ഡാന്‍സ് കളിച്ച സബ് ഇന്‍സ്പെക്ടര്‍ക്കെതിരേയും വീഡിയോ ഷൂട്ട് ചെയ്ത എ എസ് ഐ ചാറ്റര്‍ജിക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചു. ഞായറാഴ്ച പുറത്തിറങ്ങിയ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. എന്നാല്‍, സഹപ്രവര്‍ത്തകന്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് ഡാന്‍സ് കളിച്ചതെന്നാണ് എസ് ഐയുടെ വിശദീകരണം.

ബോളീവുഡ് ഗാനമായ ‘തുകുര്‍ തുകുര്‍ ദേക് തേ ഹോ’എന്ന ഗാനത്തിനാണ് എസ് ഐ ആസ്വദിച്ചു ചുവടുവെച്ചത്. പോലീസുകാരന്റെ ഡാന്‍സിനെ ചിരിച്ചും കൈകൊട്ടിയും പ്രോല്‍സാഹിപ്പിക്കുന്ന പെൺകുട്ടികളേയും മറ്റൊരു സഹ പ്രവര്‍ത്തകനെയും വീഡിയോയില്‍ കാണാം.

Related News from Archive
Editor's Pick