ഹോം » പ്രാദേശികം » കൊല്ലം » 

സംസ്ഥാന വിഹിതം അടച്ചില്ല: പുലിമുട്ട് നിര്‍മാണം നിലച്ചു

December 5, 2017

കരുനാഗപ്പള്ളി: തീരപ്രദേശത്ത് പുലിമുട്ട് നിര്‍മാണത്തിന് നബാര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ട് നാലു വര്‍ഷം പിന്നിട്ടിട്ടും പുലിമുട്ട് നിര്‍മിക്കാന്‍ കഴിയാത്തത് മാറി മാറി വന്ന ഭരണകൂടം കരളത്തിന്റെ വിഹിതം അടയ്ക്കാന്‍ തയ്യാറാകാത്തത് മൂലമാണെന്ന് പരാതി ഉയരുന്നു.ചെറിയഴീക്കലിലും, സ്രായിക്കാട്ടും പുലിമുട്ട് നിര്‍മിക്കുന്നതിനുള്ള പദ്ധതിയാണ് നാലു വര്‍ഷത്തിന് മുമ്പ് നബാര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ചത്. മുഴുവന്‍ ചിലവിന്റെ 25ശതമാനം സംസ്ഥാന സര്‍ക്കാരിന്റെ നേരത്തെ അടച്ചെങ്കില്‍ മാത്രമെ ബാക്കി തുക കൂടി അനുവദിച്ച് പണി തുടങ്ങുവാന്‍ സാധിയ്ക്കൂ.
കേരളം അടയ്‌ക്കേണ്ട 25 ശതമാനം അടയ്ക്കാത്തതാണ് ഇവിടങ്ങളില്‍ പുലിമുട്ട് സ്ഥാപിക്കാന്‍ സാധിയ്ക്കാത്തത് എന്നാണ് അന്വേഷണത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.പുലിമുട്ടിന്റേയും, സീ വാളിന്റേയും നിര്‍മാണ ചുമതല മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റിനാണ്. സീ വാള്‍ നിര്‍മ്മിച്ചിട്ട് 36 വര്‍ഷം കഴിഞ്ഞു. ഇതിനു ശേഷം ഒരിയ്ക്കല്‍ പോലും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് ചെറിയഴീയ്ക്കല്‍ കരയോഗം പ്രസിഡന്റ് രാജപ്രിയന്‍ പറഞ്ഞു.
ഇവിടങ്ങളില്‍ പുലിമുട്ട് സ്ഥാപിക്കാത്ത ശക്തമായ കടലാക്രമണം മൂലം നിലവിലുള്ള കടല്‍ ഭിത്തി ഇടിഞ്ഞുതാണത് ആശങ്കയോടെയാണ് തീരദേശ വാസികള്‍ കാണുന്നത്. ഉടന്‍ തന്നെ ഈ വിഷയത്തില്‍ നടപടി ഉണ്ടാക്കാമെന്ന് സ്ഥലം സന്ദര്‍ശിച്ച എംഎല്‍എയും, ജില്ലാ കളക്ടറും തീരദേശ വാസികള്‍ക്ക് ഉറപ്പു നല്‍കി.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick