ഹോം » പ്രാദേശികം » കൊല്ലം » 

ബാങ്കിംഗ് രംഗത്ത് മാനുഷികത കുറയുന്നു: എ.ആര്‍ മോഹനന്‍

വെബ് ഡെസ്‌ക്
December 5, 2017

കൊല്ലം: ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മാനുഷികമുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സമ്പര്‍ക്കപ്രമുഖ് എ.ആര്‍.മോഹനന്‍. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനില്‍ ബാങ്കിങ് സ്ഥാപനമായ കേരള പെര്‍മനന്റ് ബെനഫിറ്റ് നിധി ലിമിറ്റഡ് കളക്‌ട്രേറ്റ് ബ്രാഞ്ച് ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

വാണിജ്യബാങ്കുകളില്‍ എല്ലാം വന്‍മാറ്റങ്ങളാണ്. ഇടപാടുകാരന്റെ മുഖത്ത് നോക്കി സംസാരിക്കാന്‍ പോലും ബാങ്കിലെ ജീവനക്കാര്‍ക്ക് സമയമില്ല. എല്ലാവരും കമ്പ്യൂട്ടറില്‍ മുഴുകിയിരിപ്പാണ്. ചിരിച്ചുകൊണ്ട് സേവനം ചെയ്യുക എന്ന പഴയ മുദ്രാവാക്യം തന്നെ മാറി. ചില സ്ഥാപനങ്ങളാകട്ടെ ഹിഡന്‍ ചാര്‍ജസ് ഈടാക്കുകയും ചെയ്യുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഇടപാടുകാരോട് പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസ്ഥാപനമാണ് കെബിപി നിധി ലിമിറ്റഡ്.

മറ്റുള്ളവര്‍ ആകര്‍ഷകമായ പരസ്യങ്ങള്‍ നല്‍കി ഇടപാടുകാരെ വഞ്ചിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്‍ സുവ്യക്തമായ നിലപാടാണ് ഇവിടെ സ്വീകരിക്കുന്നത്. ഇടപാടുകാരുമായി പരസ്പരവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം സുതാര്യതയോടെ നടത്തുന്ന ഈ സ്ഥാപനത്തിന്റെ 72-ാം ബ്രാഞ്ചാണ് ഇവിടെ തുടങ്ങിയിട്ടുള്ളതെന്നും ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.

കൊല്ലത്തെ പ്രമുഖ വ്യവസായി കെ.പി.രാമചന്ദ്രന്‍നായര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. കൊല്ലത്തിന്റെ വ്യവസായവാണിജ്യവളര്‍ച്ചക്ക് ആവശ്യമായ പ്രവര്‍ത്തനം കെപിബി ബാങ്കിന് കാഴ്ച വയ്ക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഫാ.ജോണ്‍ബ്രിട്ടോ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ബി.ഷൈലജ, തൂവനാട്ട് സുരേഷ്‌കുമാര്‍, സിറാമിക്‌സ് മുന്‍ എംഡി എ.ഷാജഹാന്‍, ടി.എസ്.ജഗദീശന്‍, ബ്രാഞ്ച് മാനേജര്‍ അയ്യപ്പന്‍, എം.എസ്.പത്മനാഭന്‍നായര്‍, രാജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമനിക്ഷേപം വ്യപാരപ്രമുഖനായ എസ്.എം.വെങ്കിട്ടനാരായണറെഡ്യാരില്‍ നിന്നും ജി.ശിവരാമന്‍ ഏറ്റുവാങ്ങി.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick