ഹോം » മറുകര » 

അബിയുടെ നിര്യാണത്തിൽ റിയാദ് ടാക്കീസ് അനുശോചിച്ചു

വെബ് ഡെസ്‌ക്
December 5, 2017

റിയാദ്: സിനിമാ, മിമിക്രി കലാകാര൯ കലാഭവൻ അബിയുടെ നിര്യാണത്തിൽ റിയാദിലെ കലാ സംസ്ക്കാരീക വേദിയായ റിയാദ് ടാക്കീസ് അനുശോചനം രേഖപ്പെടുത്തി. ഷിഫയില്‍ കൂടിയ അനുശോചന യോഗത്തില്‍ പ്രസിഡന്റ് സലാം പെരുമ്പാവൂ൪ അധ്യക്ഷത വഹിച്ചു.

അനുകരണ കലയെ ജനകീയമാക്കുന്നതില്‍ അബി വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും, വള൪ന്ന് വന്ന പല മിമിക്സ് കലാകാര൯മാ൪ക്കും അദ്ദേഹം ഒരു പ്രചോദനമായിരുന്നുവെന്നും ടാക്കീസ് വൈസ് പ്രസിഡന്റും മിമിക്സ് കലാകാരനുമായ ഫാസില്‍ ഹാഷിം അഭിപ്രായപ്പെട്ടു.

കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍ തുടങ്ങിയ പ്രശസ്ത ഗ്രൂപ്പുകളിലൂടെ തുടക്കം കുറിച്ച അബി അമ്പതോളം സിനിമകളില്‍ തന്റെ അഭിനയ പാടവം തെളിയിച്ചു, ഹാസ്യകഥാപാത്രങ്ങള്‍ക്കു പുറമെ ഗൗരവമേറിയ കഥാപാത്രങ്ങളും അവതരിപിച്ചു. മജു, ഹരിമോൻ, ജലീൽ കൊച്ചിൻ, സുരേഷ് കുമാർ , അലി ആലുവ, ഷാൻ പെരുമ്പാവൂർ , നൗഷാദ് അസീസ് തുടങ്ങിയവ൪ ചടങ്ങില്‍ സംസാരിച്ചു.

സെക്രട്ടറി നവാസ് ഓപ്പീസ് സ്വാഗതവും ട്രഷറ൪ രാജീവ് മാരൂ൪ നന്ദിയും രേഖപ്പെടുത്തി.

Related News from Archive
Editor's Pick