ഹോം » പ്രാദേശികം » തിരുവനന്തപുരം » 

വിവാഹ രജിസ്‌ട്രേഷന്‍ അന്ന് തന്നെ: ഉദ്ഘാടനം നാളെ

December 6, 2017

തിരുവനന്തപുരം: നഗരസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നഗരസഭാ അതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന വിവാഹങ്ങള്‍ അതതു ദിവസം തന്നെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും. വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ കിയോസ്‌കുകളുടെ ഉദ്ഘാടനമാണ് നാളെ നടക്കുക. നഗരപരിധിയിലെ കല്യാണമണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍ നഗരസഭയുടെ ആശുപത്രികിയോസ്‌ക് പരിപാലിക്കുന്ന കുടുംബശ്രീ യൂണിറ്റ് എന്നിവയുമായി ചേര്‍ന്നാണ് നഗരസഭ ഈ സൗകര്യം ഒരുക്കുന്നത്. വിവാഹം നടക്കുന്ന സ്ഥാപനങ്ങള്‍ ഇതിനായി നഗരസഭയുമായി കരാറില്‍ð ഏര്‍പ്പെടണം. ഇതിനായി കല്യാണമണ്ഡപങ്ങളും ആരാധനാലയങ്ങളും പ്രത്യേകം അപേക്ഷ നല്‍കണം. വധൂവരന്‍മാര്‍ വിവാഹം നടത്തുന്നതിന് മണ്ഡപം ബുക്ക് ചെയ്യുമ്പോള്‍ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷയും ആവശ്യമായ രേഖകളും നിശ്ചിത ഫീസും മണ്ഡപത്തിന് കൈമാറണം. വിവാഹശേഷം മണ്ഡപത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം ഭാര്യാഭര്‍ത്താക്കന്‍മാര്‍ നഗരസഭാ ഓഫീസില്‍ð എത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ ഉടന്‍ വിവാഹം രജിസ്റ്റര്‍ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കും.
വിവാഹ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മണ്ഡപങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ടെന്നും സംവിധാനത്തില്‍ð പങ്കാളികളാകാന്‍ താത്പര്യമുള്ള കല്യാണ മണ്ഡപങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ചുമതലക്കാര്‍ അടിയന്തരമായി നഗരസഭാ മെയിന്‍ ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന വിവാഹരജിസ്‌ട്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണെന്നും മേയര്‍ അറിയിച്ചു.

Related News from Archive
Editor's Pick