ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പെന്‍ഷനേഴ്‌സ് സംഘ് പെന്‍ഷന്‍ദിനാചരണം 17 ന്

December 5, 2017

കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 17 ന് ബ്ലോക്ക് തലത്തില്‍ പെന്‍ഷന്‍ ദിനം ആചരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി ബ്ലോക്കുകള്‍ സംയുക്തമായി തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തിലും കണ്ണൂര്‍ ബ്ലോക്ക് എടക്കാട് ബ്ലോക്കുമായി ചേര്‍ന്ന് തെക്കിബസാറിലെ സര്‍വ്വമംഗള കേന്ദ്രത്തിലും തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്കുകള്‍ സംയുക്തമായി തലശ്ശേരി സവര്‍ക്കര്‍ സദനിലും പേരാവൂര്‍, ഇരിട്ടി ബ്ലോക്കുകള്‍ ഒന്നിച്ച് ഇരിട്ടി മാരാര്‍ജി ഭവനിലും 17 ന് രാവിലെ 10 മണിക്ക് പെന്‍ഷന്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കും. യോഗത്തില്‍ പി.ബാലന്‍, എം.വി.മുരളീധരന്‍, സി.പത്മനാഭന്‍, ഓലച്ചേരി രാമന്‍, അഡ്വ.ഇന്ദുകലാധരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.രാമകൃഷ്ണന്‍ സ്വാഗതവും എം.വി.പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick