ഹോം » പ്രാദേശികം » പത്തനംതിട്ട » 

മത്സരം തുടങ്ങാന്‍ ഉച്ചയായി: വലഞ്ഞത് പ്രതിഭകള്‍

December 6, 2017

തിരുവല്ല:രണ്ടാം ദിനം കലോത്സവ വേദികള്‍ സജീവമായത് ഉച്ചയോടെ.മിക്കവേദികളിലും ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് മത്സരം തുടങ്ങാന്‍ സാധിച്ചത്. ഒന്‍പത് വേദികളിലും രാവിലെ 9 മണിക്ക് മല്‍സരം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു വേദിയില്‍ പോലും നിശ്ചയിച്ച സമയത്ത് മല്‍സരം തുടങ്ങിയില്ല .ഇതോടെ മണിക്കുറുകള്‍ കാത്ത് നിന്നാണ് മത്സരാര്‍ത്ഥികള്‍ക്ക് സ്റ്റേജില്‍ കയറാനായത്.വിധികര്‍ത്താക്കള്‍ വരാന്‍ വൈകിയതും,സാങ്കേതിക പിഴവുകളും രണ്ടാം ദിനം മത്സരാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും ഏറെ വലച്ചു. അറബിക ലോത്സവത്തിന് എം.ഡി ഇ എം എല്‍ പി സ്‌കൂളിലെ വേദികളില്‍ പങ്കാളിത്തം ശുഷ്‌കമായിരുന്നെങ്കിലും അവതരണ മികവില്‍ മുന്നിലായിരുന്നു.അറബി മോണോ ആക്ട് അറബിഗാനം സംഘഗാനം എന്നിവയില്‍ മികച്ച മത്സരമാണ് നടന്നത്.സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടന്ന സംസ്‌കൃതോത്സവത്തിനും പ്രേക്ഷകര്‍ കുറവായിരുന്നത് മത്സരാര്‍ത്ഥികളെ വിഷമത്തിലാക്കി. കഥാകഥനം പദ്യം ചൊല്ലല്‍ പ്രസംഗം എന്നിവയാണ് യു .പി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ളവര്‍ക്കായി നടന്നത്.ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം നടനവേദികളിലെ സമ്പന്നമായ സദസ്സ് മത്സരാര്‍ത്ഥികള്‍ക്ക് ആവേശമായി.ഭരതനാട്യം മോഹിനിയാട്ടം സംഘനൃത്തം എന്നിവ നടക്കുന്ന എസ്.എന്‍.വി ഹൈസ്‌കൂളിലെ പ്രധാന വേദിയായ പന്തലിലേക്കാണ് കാണികളൊഴുകിയെത്തിയത്.നടന ചാതുരിയുടെ സര്‍ഗ്ഗ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോയ മത്സരങ്ങള്‍ ഒന്നിനൊന്ന് മെച്ചമായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.എസ്എന്‍വി ഹൈസ്‌കുള്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ ആദ്യം നടന്ന ഭരതനാട്യമത്സരം ശ്രദ്ധേയമായി.വേഷമിട്ട വേദിക്കരികില്‍ കാത്തിരുന്ന് മുഷിഞ്ഞ മത്സരാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തി.ഉച്ചകഴിഞ്ഞതോടെ വേദി ഒന്‍പതില്‍ നടന്നുകൊണ്ടിരുന്ന വാദ്യോപകരണ മത്സരത്തില്‍ കസേരകള്‍ മാത്രമായിരുന്നു കാണികളായിട്ട്.വിദ്യാര്‍ത്ഥികള്‍ പരിശീലമാണ് ഉദ്യേശിച്ചതെങ്കിലും കൂട്ടമേളമായിട്ടാണ് കാണികളായിട്ടുള്ളോര്‍ക്ക് തോന്നിയത്. ചൂട് സഹിക്കാന്‍ പറ്റാതായതോടെ പലരും എണീറ്റ പോകാന്‍ തുടങ്ങി. സമയം തെറ്റിയത് ഇന്നലെ നടന്ന മത്സരങ്ങളെ സാരമായി ബാധിച്ചു.തിരുമൂലവിലാസം സ്‌കൂളില്‍ നടന്ന മാര്‍ഗ്ഗം കളി പരിചമുട്ടുകളി ചവിട്ടുനാടകം എന്നിവക്ക് പ്രേക്ഷക സാന്നിധ്യമുണ്ടായിരുന്നത് .ആ ശ്വാസകരമായി,ബാലിക മഠം സ്‌കൂളില്‍ നടന്ന സംഘഗാനം ലളിതഗാനം ദേശഭക്തിഗാനം എന്നി വയ്ക്കും.ശ്രദ്ധേമായ കാണികളുടെ പങ്കാളിത്തമുണ്ടായിരുന്നു.

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick