ഹോം » പ്രാദേശികം » പത്തനംതിട്ട » 

വൃന്ദവാദ്യവേദിയില്‍ കൂട്ടമേള പ്രതിഷേധം

December 6, 2017

തിരുവല്ല: വേദി ഒന്‍പതില്‍ നടക്കേണ്ട വൃന്ദവാദ്യം വൈകിയതില്‍ പ്രതിഷേധിച്ച് മത്സരാര്‍ത്ഥികളുടെ കൂട്ടമേളം.
എന്നാല്‍ അതുവരെ സജീവമല്ലായിരുന്ന വേദി ഇതോടെ കൂടുതല്‍ ശ്രദ്ധേയമായി. വയലിന്‍, ഗിത്താര്‍, കിബോര്‍ഡ്, ജാസ്, തുടങ്ങിയുടെ കൂട്ട പ്രതിഷേധ കൂട്ടമേളം കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.വിദ്യാര്‍ത്ഥികള്‍ കൂട്ട മേളം ആരംഭിച്ചത് പലര്‍ക്കും ആവേശമായി മാറി. എന്നാല്‍ സംഘാടകരെത്തി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിയതോടെ പ്രതിഷേധം കെട്ടടങ്ങി മത്സരം പുനരാരംഭിച്ചു.

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick