ഹോം » പ്രാദേശികം » പാലക്കാട് » 

മാലയിട്ട വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ കയറ്റുന്നില്ലെന്ന് പരാതി

December 5, 2017

പാലക്കാട്: ശബരിമലയ്ക്ക് പോവാന്‍ മാലയിട്ട വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ കയറ്റുന്നില്ലെന്ന് പരാതി. കുഴല്‍ മന്ദം വെള്ളപ്പാറ ഐടിഐയിലെ വിദ്യാര്‍ത്ഥികളെയാണ് ശബരിമലയില്‍ പോവാന്‍ മാലയിട്ടതിന്റെ പേരില്‍ സ്‌കൂളില്‍ കയറ്റാത്തതെന്ന് പറയുന്നത്.
വൃതമെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്ത് നിര്‍ത്തുകയും വീട്ടില്‍ പറഞ്ഞു വിടുകയുമാണത്രേ ചെയ്യുന്നത്. വിദ്യാര്‍ത്ഥികള്‍ കറുപ്പ് മുണ്ട് മാറ്റി യൂണിഫോം ദരിച്ചെത്തണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്.
മണ്ഡലകാലത്ത് നാല്‍പ്പത്തൊന്ന് നാളുകള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക പോകുന്നവര്‍ കറുപ്പുടുക്കുക സാധാരണമാണ്. സ്വകാര്യ ഓഫീസുകളില്‍ പോലും ജീവനക്കാര്‍ കറുപ്പുടുത്ത് എത്താറുണ്ട്. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ഈ കാലത്ത് കറുപ്പുടുത്ത് എത്തുക സാധാരണമാണ്.
എന്നാല്‍ ഇതൊന്നും ഇവിടെ പാടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇത്തരത്തിലുള്ള സംഭവം അടിസ്ഥാന രഹിതതമാണെന്നാണ് പ്രിന്‍സിപ്പാള്‍ സജിമോന്‍ മുണ്ടാടന്‍ ജന്മഭൂമിയോട് പറഞ്ഞത്.
കറുത്ത മുണ്ടുടുത്ത് വന്ന അയ്യപ്പഭക്തരായ വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്ലാസില്‍ കയറ്റാത്ത സംഭവം അപലപനീയമാണെന്ന് യുവമോര്‍ച്ച ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായപ്പെട്ടു. ഇത്തരം ചേരിതിരിവ് കാണിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick