ഹോം » പ്രാദേശികം » പാലക്കാട് » 

പാലക്കാട് നഗരസഭയ്ക്ക് കുടിവെള്ള മേഖലയില്‍ 67.33 കോടി രൂപ

December 5, 2017

പാലക്കാട്: അമൃത് പദ്ധതി പ്രകാരം കുടിവെള്ള മേഖലയില്‍ 67.33 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയര്‍പഴ്‌സണ്‍ പ്രമീളാ ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.
പുതിയ ഫില്‍റ്റര്‍ പ്ലാന്റാണ് ആദ്യഘട്ടം. നഗരത്തില്‍ പദ്ധതിപ്രകാരം കുടിവെള്ള കണക്ഷനുകളില്ലാത്ത 6000 പേര്‍ക്ക് സൗജന്യമായി കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള പദ്ധതിയും ഉണ്ട്. പാലക്കാട് നഗരത്തിലെ മുഴുവന്‍ വിതരണ പൈപ്പുലൈനുകള്‍ മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും. കഴിഞ്ഞ 15-16 പദ്ധതികളിലായി 32 കോടിയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നഗരസഭയ്ക്ക് ലഭിച്ചു. ടെണ്ടര്‍ നടപടി മാത്രമാണ് ഇനിയുള്ളത്.
പദ്ധതിയുടെ ഡിപിആര്‍ പദ്ധതി പ്രകാരമാണ് ഇത് നടപ്പാക്കുക. കുടിവെള്ള മേഖലയുമായി ബന്ധപ്പെട്ട് മുഴുവന്‍ പദ്ധതികളും സമര്‍പ്പിച്ച് അംഗീകാരം നേടിയ ഏക നഗരസഭയും പാലക്കാടാണ്.
ചിറ്റൂര്‍ വന്ദന ലേഔട്ട്, എ.ആര്‍.മേനോന്‍ പാര്‍ക്ക്, ചക്കാന്തറ ഗാന്ധിനഗര്‍, നാട്ടുമന്ത റോസ് ഗാര്‍ഡന്‍ എന്നീ നാല് പാര്‍ക്കുകള്‍ നവീകരിക്കുന്നതിനും അംഗീകാരം ലഭിച്ചു. അമൃത് പദ്ധതിയില്‍പ്പെട്ട 110 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ സമര്‍പ്പിച്ച് അംഗീകാരം നേടിയത് പാലക്കാട് നഗരസഭയാണന്നും പ്രമീളാ ശശിധരന്‍നും സി.കൃഷ്ണകുമാറും അറിയിച്ചു. തിരുവനന്തപുരത്തു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉണ്ടായതെന്ന് ഇവര്‍ അറിയിച്ചു.

പാലക്കാട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick