ഹോം » പ്രാദേശികം » ഇടുക്കി » 

ഈട്ടിമരം വീണ് ഗതാഗതം നിലച്ചിട്ട് ഒരാഴ്ച്ച

December 5, 2017

 

മറയൂര്‍: മറയൂരിന് സമീപത്തുള്ള ലക്കം ആദിവാസി കോളനിയിലേക്കൂള്ളപാതയില്‍ വന്‍ മരം വീണ് ഗതാഗതം നിലച്ചിട്ട് ഒരാഴ്ച്ച പിന്നിടുന്നൂ. കഴിഞ്ഞ ആഴ്ച്ച പെയ്ത മഴയിലും വീശിയടിച്ച കാറ്റിലുമാണ്‌ലക്കം വെള്ളച്ചാട്ടത്തില്‍നിന്നും കോളനിയിലേക്കുള്ള വഴിയില്‍ ഒരു കിലോ മീറ്റര്‍അകലെ വന്‍ ഈട്ടിമരം റോഡിന് കുറുകേ വീണത്.
52 വനവാസി കുടുംബങ്ങളില്‍ ഇരുനൂറോളംജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും അടിയന്തരമായി ആശുപത്രിയിലേക്ക് എത്തേണ്ട സാഹചര്യം ഉണ്ടായാല്‍ മൂന്ന് കിലോ മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കേണ്ടി വരും. ഈട്ടിമരമായതിനാല്‍ നാട്ടുകാര്‍ക്ക് മുറിച്ച നീക്കൂന്നതിന് നിയമതടസമുണ്ട്.വനം വകുപ്പും കമ്പനിയും തമ്മില്‍ ഈട്ടിമരത്തിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ്മുറിച്ചുമാറ്റാതിരിക്കാന്‍ കാരണമായി പറയുന്നത്.

Related News from Archive
Editor's Pick