പാരീസ്: ഫ്രഞ്ച് റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസവും അഭിനേതാവുമായ ജോണി ഹാല്ലിഡേ(74) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു.
ഫ്രാന്‍സിന് റോക്ക് ആന്‍ഡ് റോള്‍ സംഗീതം പരിചയപ്പെടുത്തിയ സംഗീതജ്ഞനായിരുന്നു ജീന്‍ ഫിലിപ്പി സ്മെറ്റ് എന്ന ജോണി ഹാല്ലിഡേ. 1960ല്‍ പുറത്തിറങ്ങിയ ഹലോ ജോണി എന്ന ആല്‍ബത്തിലൂടെയാണ് ഹാല്ലിഡേ സംഗീത യാത്ര തുടങ്ങിയത്. 1961ല്‍ പുറത്തിറങ്ങിയ ലെറ്റ്സ് ട്വിറ്റ്സ് എഗൈന്‍ എന്ന കവര്‍ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കി.
ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച അദ്ദേഹത്തിന്റെ 110 മില്യണില്‍ അധികം ആല്‍ബങ്ങള്‍ വിറ്റു പോയിട്ടുണ്ട്. ചില ചിത്രങ്ങളിലും ഹാല്ലിഡേ വേഷമിട്ടു.
1997ല്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ‘ഷെവലിയര്‍ ഓഫ് ദി ലീജിയന് ഓഫ് ഹോണര്‍’ ബഹുമതി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: