ഹോം » കായികം » 

ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്

വെബ് ഡെസ്‌ക്
December 6, 2017

2014ല്‍ സോച്ചിയില്‍ നടന്ന ശീതകാല ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ റഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങള്‍

മോസ്‌കോ: 2018ല്‍ ദക്ഷിണകൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലും റഷ്യക്ക് വിലക്ക്. ദേശീയ ഉത്തേജക ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ (ഐഒസി) വിലക്ക്.

കുറ്റക്കാരല്ലെന്ന് തെളിയിക്കുന്ന താരങ്ങള്‍ക്ക് സ്വതന്ത്ര്യ പതാകയ്ക്ക് കീഴില്‍ മത്സരിക്കാമെന്ന് ഐഒസി അറിയിച്ചു. 2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയിലെ പ്യോംഗ്ചാംഗിലാണ് ശീതകാല ഒളിമ്പിക്സ് അരങ്ങേറുന്നത്.

2014ലെ ഉത്തേജക മരുന്നടി വിവാദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ പാരാലിംപിക്‌സ് മത്സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.

Related News from Archive
Editor's Pick