ഹോം » പ്രാദേശികം » കൊല്ലം » 

നാടിന് ഉത്സവമായി ഞാറുനടീല്‍

December 6, 2017


പത്തനാപുരം: ഞാറുനടീല്‍ നാടിന് ഉത്സവമായി. നാട്ടുകാര്‍ ചേറിലിറങ്ങി ഞാറ് നട്ടപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആവേശം തുടിക്കുന്ന അനുഭവമായി. ഇരുപത് വര്‍ഷത്തിലധികമായി തരിശു കിടന്ന വിളക്കുടി പഞ്ചായത്തിലെ കല്‍പാലത്തിങ്കല്‍ ഏലായിലായിരുന്നു ഞാറുനടീല്‍ ഉത്സവം നടന്നത്. ഏഴേക്കറോളം വരുന്ന തരിശുനിലത്തില്‍ വിളവിറക്കാന്‍ ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍കൈ എടുക്കുകയായിരുന്നു. പ്രോത്സാഹനവുമായി പഞ്ചായത്തും കൃഷിഭവനും പാടശേഖര സമിതിയും ഒത്തുചേര്‍ന്നു. പത്തനാപുരം കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ബി.അജയകുമാര്‍ ഞാറുനടീല്‍ ഉദ്ഘാടനം ചെയ്തു. ഇളമ്പല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കരിക്കത്തില്‍ കെ. തങ്കപ്പന്‍ പിളള അദ്ധ്യക്ഷത വഹിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്‍, കൃഷിഓഫീസര്‍ അനീസ്, സെക്രട്ടറി പി.മണി, വിളക്കുടി ചന്ദ്രന്‍, ആര്‍.പത്മഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick