ഹോം » പ്രാദേശികം » കൊല്ലം » 

വാഹനപരിശോധനക്കിടെ ബൈക്ക് ഇടിച്ച് പോലീസുകാരന് പരിക്ക്

December 6, 2017


ചവറ: വാഹനപരിശോധനക്കിടെ അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പൊലീസ്‌കാരന് പരിക്ക്.
എആര്‍ ക്യാമ്പില്‍നിന്നും കണ്‍ട്രോള്‍ റൂം പോലീസ് വാഹനത്തിലെ ഡ്രൈവര്‍ ശിവപ്രശാന്തി(36)നാണ് പരിക്ക് പറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് ചവറ കെഎംഎംഎല്‍ കമ്പനിയിലെ താല്‍ക്കാലിക സുരക്ഷ ഉദ്യോഗസ്ഥന്‍ തഴവ തിനാവില്‍ വീട്ടില്‍ ബിനുമോനെ(40) പോലീസ് പിടികൂടി. ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ട ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം. പൊലീസ് വാഹനപരിേശാധന നടത്തുന്നതിനിടെ നിര്‍ത്താതെ പോകാന്‍ ശ്രമിച്ച ബൈക്ക് തടയാന്‍ ശ്രമിക്കുന്നതിനിടെ ശിവപ്രശാന്തിനെ ബൈക്ക് ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ ബിനുമോന്‍ കടന്നുകളഞ്ഞു. ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രശാന്തിനെ മറ്റുള്ള പോലീസുകാര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശിവപ്രശാന്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുറ്റിവട്ടത്തുനിന്നും ബിനുമോനെ ബൈക്ക് സഹിതം പിടികൂടുകയായിരുന്നു. ചവറ പോലീസ് കേസെടുത്തു.

കൊല്ലം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick